ചിറക്കടവ്: മന്ദിരം എസ്പിവി എൻഎസ്എസ് യുപി സ്കൂളിൽ കളിമുറ്റം എന്ന പേരിൽ കിഡ്സ് പാർക്കൊരുങ്ങി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലാണ് ഏഴുലക്ഷം രൂപ വിനിയോഗിച്ച് പത്തിലേറെ ഉപകരണങ്ങളുമായി പാർക്ക് തയാറാക്കിയതെന്ന് മാനേജർ കെ.ആർ. സുരേഷ് ബാബു, പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ, പിടിഎ പ്രസിഡന്റ് ജി. അശോക് കുമാർ, എംപിടിഎ പ്രസിഡന്റ് സുബി സജിത് എന്നിവർ പറഞ്ഞു.
പാർക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, എൻഎസ്എസ് യൂണിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, വാർഡംഗം ഉഷ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.
കളിമുറ്റം കിഡ്സ് പാർക്ക് ഉദ്ഘാടനം ഇന്ന്
10:16 PM Nov 28, 2022 | Deepika.com