ടെറസില്‍നിന്നു വീണ യുവതി മരിച്ചു
10:14 PM Nov 28, 2022 | Deepika.com
കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്സിന്റെ ടെറസില്‍നിന്നു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നോര്‍ത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ സമീറ (48)യാണു മരിച്ചത്. കഴിഞ്ഞ ദിവസം ടാങ്കില്‍ വെള്ളമുണ്ടോയെന്നറിയാന്‍ കയറിയപ്പോഴായിരുന്നു അപകടം. മക്കള്‍: ഷഹര്‍ബാസ്, സാനിയ, ഷാസില്‍.