റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു
01:17 AM Nov 28, 2022 | Deepika.com
വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള മാലിന്യസംസ്കരണ പദ്ധതിയായ റിംഗ് കമ്പോസ്റ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.രാധാമണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്‍.ജെ.മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.പത്മാവതി, മെമ്പര്‍മാരായ പി.സി.രഘുനാഥന്, എം.അജിത, സന്ധ്യ ശിവന്, വിഇഒ ജേക്കബ് ഉലഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.