കാഞ്ഞങ്ങാട്: പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജസുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിള്‍ പോളിസിയുടെ ഭാഗമായി കെഎസ്ഇബിയുടെ നേതൃത്വത്തിലുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന് മാവുങ്കാലില്‍ പ്രവര്‍ത്തന സജ്ജമായി. ഡിസംബര്‍ ഒന്നിന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈന്‍ മുഖേന ചാര്‍ജിംഗ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുക്കും. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാവും.
സംസ്ഥാനത്ത് പൂര്‍ത്തിയായ 56 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒന്നാണ് മാവുങ്കാലിലുള്ളത്. ഒപ്പം ഓട്ടോ റിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ ഉതകുന്ന തരത്തില്‍ സംസ്ഥാനത്ത് 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ച് വരികയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 37 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
മാവുങ്കാലിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷന് ഉദ്ഘാടനം ഒന്നിന്
01:17 AM Nov 28, 2022 | Deepika.com