വെള്ളരിക്കുണ്ട്: മാവുള്ളാല്‍ വിശുദ്ധ യൂദാതദേവൂസിന്റെ തീര്‍ഥാടനാലയത്തില്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിശ്വാസികള്‍ തീര്‍ഥാടനത്തിനായി എത്തിച്ചേര്‍ന്നിരുന്നു. തിരുന്നാള്‍ സമാപന ദിനമായ ഇന്നലെ ആർച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും തിരുശേഷിപ്പിന്റെ ആശിര്‍വാദവും ഉണ്ടായിരിന്നു. വികാരി റവ. ഡോ. ജോണ്സണ് അന്ത്യാംകുളം നേതൃത്വം നല്കി.
മാവുള്ളാല്‍ തിരുനാൾ സമാപിച്ചു
01:17 AM Nov 28, 2022 | Deepika.com