ചായ്യോം: കലാമാമാങ്കത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം ഒരുക്കുന്നതിനായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. സമീപ പ്രദേശത്തെ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരുമാണ് വിഭവങ്ങള്‍ ശേഖരിച്ചത്. നരിമാളത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി വിഭവങ്ങള്‍ ഏറ്റുവാങ്ങി.
ഭക്ഷണകമ്മിറ്റി ചെയര്മാന് ഉമേശന് ബേളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അജിത് കുമാര്‍, ഷൈജമ്മ ബെന്നി, പഞ്ചായത്തംഗങ്ങളായ പി.ധന്യ, കെ.കൈരളി, ബിന്ദു, പിടിഎ പ്രസിഡന്റ് കെ.വി.ഭരതന്, പ്രിന്‍സിപ്പല്‍ എന്‍.വി.രവീന്ദ്രന്, സുകുമാരന്‍, മുഖ്യാധ്യാപകന്‍ എന്‍.അജയകുമാര്‍,കമ്മിറ്റി കണ്‍വീനര്‍ ഇ.വി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കലവറ നിറയ്ക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു
01:17 AM Nov 28, 2022 | Deepika.com