കരിമ്പത്തെ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി വിജയത്തിലേക്ക്
01:14 AM Nov 28, 2022 | Deepika.com
തളിപ്പറമ്പ്: കരിന്പത്തെ ജില്ലാ കൃഷിഫാമിൽ നടത്തുന്ന ഡ്രാഗണ്‍ കൃഷി വിജയത്തിലേക്ക്. 0.2 ഹെക്ടര്‍ സ്ഥലത്തായി നട്ട അറുന്നൂറോളം ഡ്രാഗണ്‍ ഫ്രൂട്ട് തൈകളാണ് ശൈശവകാലം പിന്നിട്ട് പന്തലിച്ച് കയറുന്നത്. ഒരു വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന റോയല്‍ റെഡ് ഇനമാണ് കൃഷി ചെയ്തത്. വളരെ കുറച്ച് പരിചരണം മാത്രം മതിയെന്നതിനാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കരിമ്പം കൃഷി ഫാമില്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ആരംഭിച്ചത്. മുട്ടോളമെത്തിയ ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ പടര്‍ന്ന് പന്തലിക്കാനായി കോണ്‍ക്രീറ്റ് തൂണുകളും പന്തലും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായത്തോടെയാണ് ഇവിടെ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ആരംഭിച്ചത്. ഓഗസ്റ്റ് മാസത്തില്‍ നടന്ന നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് ഉദ്ഘാടനം ചെയ്തത്. ഒരുവര്‍ഷം കൊണ്ട് മികച്ച വിളവ് തന്നെ ലഭിക്കുമെന്നാണ് ജില്ലാ കൃഷി ഫാം അധികൃതര്‍ പറയുന്നത്. ഇത്തവണത്തെ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി മികച്ച വിജയത്തിലെത്തിലാല് തുടര്‍ന്നും കൂടുതല്‍ സ്ഥലത്ത് ഡ്രാഗണ്‍ കൃഷി നടത്താനാണ് അധികൃതരുടെ തീരുമാനം.