ഇളം പിങ്ക് നിറത്തില്‍ ഒരു കടല്‍ ജീവിയെ പോലെ തോന്നിക്കുന്ന കടകളില്‍ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഈ തെക്കേ അമേരിക്കക്കാരന് പഴം ചില്ലറക്കാരനല്ല. ആന്റീ ഓക്സൈഡ്, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമായ ഈ പഴം ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടതാണ്. കാന്‍സര്‍ കോശങ്ങളെ നശിപ്പാക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും മാത്രമല്ല നമ്മുടെ ചര്‍മത്തിന് നിത്യയൗവനം നേടിത്തരാനും ഈ പഴത്തിന് സാധിക്കും. ഈ കാരണങ്ങളാലെല്ലാം തന്നെയാണ് വിദേശിയായ ഈ പഴം ഇന്ന് ലോക മാര്‍ക്കറ്റുകള്‍ കീഴടക്കിയത്.
മാര്‍ക്കറ്റില്‍ വലിയ വിലയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്. കിലോയ്ക്ക് 180 രൂപ മുതലാണ് വില. പിങ്ക് പുറംതൊലിയുള്ള അകത്ത് മാംസളമായ പഴത്തിനുള്ളില്‍ എള്ളു പോലെ നിരവധി കുരുക്കളാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്. കേരളീയര്‍ക്ക് പൊതുവേ പരിചയമുള്ളത് വെളുപ്പ് അല്ലെങ്കില്‍ കടും പിങ്ക് നിറത്തിലുള്ള ഇനങ്ങളാണ്. എന്നാല്‍ അമ്പതോളം ഇനം ഡ്രാഗണ്ഫ്രൂട്ടുകളാണ് ഇന്ന് കൃഷി ചെയ്യുന്നത്. പലതും ഇന്ന് വിപണയില്‍ ലഭ്യമാണ്.
ലോകവിപണി കീഴടക്കി ഡ്രാഗൺ ഫ്രൂട്ട്
01:14 AM Nov 28, 2022 | Deepika.com