പയ്യാവൂർ: കഴിഞ്ഞ ആറുമാസമായി പെൻഷൻ കിട്ടാതെ നട്ടം തിരിയുന്ന വയോധികരുടെ രോദനം കേൾക്കാൻ സർക്കാർ തയാറാകണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം. ഇന്ദിരാ ഭവനിൽ ഐഎൻടിയുസി പയ്യാവൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് സാജു മൂന്നാനപള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ജോയ് പുന്നശേരിമലയിൽ, ജിത്തു തോമസ്,
ബ്ലോക്ക് സെക്രട്ടറി തോമസ് തുടിയംപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ, പഞ്ചായത്തംഗം സിന്ധു ബെന്നി, ബേബി കല്ലടിക്കൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് അറയ്ക്കപറമ്പിൽ, പി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റായി ബേബി കല്ലടിക്കലിനെ തെരഞ്ഞെടുത്തു.
ഐഎൻടിയുസി കൺവൻഷൻ
01:10 AM Nov 28, 2022 | Deepika.com