പ്രായം കിതച്ച സൗഹൃദയാത്ര
01:10 AM Nov 28, 2022 | Deepika.com
പയ്യാവൂർ: അരനൂറ്റാണ്ട് മുന്പുള്ള സൗഹൃദത്തിന്റെ കെട്ടുറപ്പിന്മേലാണ് പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ 1977 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ കുടുംബത്തോടൊപ്പം ഏകദിന യാത്രയ്ക്ക് പുറപ്പെട്ടത്. പഴയ ഓർമകളും പേറി കുപ്പം പുഴയിലൂടെ നടത്തിയ യാത്രയിൽ ഒരിക്കൽ പോലും അവർ തളർന്നില്ല. പാട്ടുപാടിയും ചുവടു വച്ചും അവർ ശാരീരികാസ്വസ്ഥതകളെ പുഴയിലൊഴുക്കി. രാവിലെ 10ന് ആരംഭിച്ച ബോട്ട് യാത്ര വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. സുഹൃദ്സമ്മേളനത്തിൽ പ്രസിഡന്റ് പയ്യാവൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തമ്പി, ട്രഷറർ വി.സി. ജോസഫ്, ആർ.കെ. മാനുവൽ, വി.കെ. ജോൺ, വിൻസെന്റ്, കെ.ടി. സിറിയക്, സിറിയക് കളപ്പുര, എം.ജെ. ജോസഫ്, സുഗതൻ, പി.സി. ലിസമ്മ പ്രസംഗിച്ചു.