നെടുമ്പാശേരി : നോർത്ത് കുത്തിയത്തോട് പുത്തൻപള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദർശന തിരുനാൾ ആരംഭിച്ചു. എറണാകുളം അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി പെരുമായൻ തിരുനാളിന് കൊടിയേറി.
പൂർണദിന ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം , ലൈത്തോരന്മാരുടെ വാഴ്ച്ച ഭിന്നശേഷി ഗാനമേള തുടങ്ങിയവ നടന്നു. ഇന്ന് വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച തുടർന്ന് ഫാ. മിഥുൻ ജോൺ മെന്റസിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി, വൈകിട്ട് ഏഴിന് ഇടവക കലാസന്ധ്യ തുടങ്ങിയവ നടക്കും.
29 ന് വൈകിട്ട് 4.30ന് രൂപം എഴുന്നള്ളിപ്പ്, തിരി വെഞ്ചിരിപ്പ്, തുടർന്ന് ഇടവകയിലെ വൈദീകരുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യകുർബാന, പ്രസംഗം, ആഘോഷമായ തിരുനാൾ പ്രദക്ഷിണം തുടങ്ങിയവ നടക്കും.
പുത്തൻപള്ളിയിൽ തിരുനാൾ
01:05 AM Nov 28, 2022 | Deepika.com