ദോഹ: കോവിഡ് ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിന് "ശവ്വാൽ നിലാ' എന്ന സംഗീത സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്. ഹാർഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലവി വയനാടന്റെ വരികൾ മുഹ്സിൻ തളിക്കുളത്തിന്റെ സംവിധാനത്തിൽ അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയും ഹിബ ബദ്റുദ്ധീനും മനോഹരമായി ആലപിക്കുന്ന സംഗീത ആൽബം ആഘോഷങ്ങളുടെ ആരവങ്ങളില്ലാത്ത ഈ കാലഘട്ടത്തിൽ ഏത് പ്രതിസന്ധിയേയും മറികടക്കാൻ ആത്മവിശ്വാസം പകരുന്ന സാന്ത്വനത്തിന്റെ സ്നേഹസ്പർശമാണ്.
റംസാൻ മാസത്തിന്റെ തുടക്കത്തിൽ റിലീസ് ചെയ്ത അഹ്ലൻ റമദാൻ എന്ന സംഗീത ആൽബത്തിന് ലഭിച്ച സ്വീകാര്യതയും പിന്തുണയുമാണ് പെരുന്നാളിനും ഇത്തരമൊരു സംഗീത സമ്മാനമൊരുക്കാൻ പ്രേരകമായതെന്ന് അലവി വയനാടൻ പറഞ്ഞു.
ആൽബത്തിന്റെ ഔപചാരികമായ ലോഞ്ചിംഗ് വ്യാഴാഴ്ച വൈകുന്നേരം അൽ സുവൈദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്നു. അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസ, ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ സലീം, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, ഗാനരചയിതാവും ഹാർഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലവി വയനാടൻ, ഗായിക ഹിബ ബദ്റുദ്ധീൻ എന്നിവർ പങ്കെടുത്തു.
"ശവ്വാൽ നിലാ' പെരുന്നാൾ സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്
11:35 PM May 13, 2021 | Deepika.com