പാലക്കാട് : കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൈതൃകയാത്ര സംഘടിപ്പിച്ചു. ടിപ്പു സുൽത്താൻ കോട്ടയുടെ മുന്നിൽ നിന്ന് ആരംഭിച്ച യാത്ര ഡിടിപിസി സെക്രട്ടറി ഡോ. എസ്.വി സിൽബർട്ട് ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. 200 യാത്രക്കാരും 20 ജീവനക്കാരുമായി നാലു ബസുകളിലാണ് യാത്ര ആരംഭിച്ചത്.
പാലക്കാടൻ കല സാംസ്കാരിക പൈതൃകം എന്നിവ അനുഭവേദ്യമാക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജൈന ക്ഷേത്രം, പൈതൃക മ്യൂസിയം, കുഞ്ചൻ സ്മാരകം, വരിക്കശ്ശേരി മന എന്നിവ സന്ദർശിച്ച് യാത്ര അവസാനിക്കും. ഡിടിഒ ടി.എ ഉബൈദ്, ബജറ്റ് ടൂറിസം ജില്ലാ കോഓർഡിനേറ്റർ കെ. വിജയശങ്കർ, ഇൻസ്പെക്ടർ പി.എസ് മഹേഷ്, ജനറൽ കണ്ട്രോൾ ഇൻസ്പെക്ടർ എസ്.സജീവ് കുമാർ എന്നിവർ പങ്കെടുത്തു.
പൈതൃക യാത്ര ഒരുക്കി കെഎസ്ആർടിസി
12:43 AM Nov 28, 2022 | Deepika.com