അഗളി : അഗളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നബാർഡും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നല്കുന്ന കുടിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ചീഫ് ജനറൽ മാനേജർ നബാർഡ് കേരള റീജിയണൽ ഡോ.ജി. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളും നബാർഡ്, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
ശീതീകരിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന്
12:43 AM Nov 28, 2022 | Deepika.com