വടക്കഞ്ചേരി : കേരള പ്രദേശ് കോണ്ഗ്രസ് മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മവാർഷിക അനുസ്മരണ സമ്മേളനം നടന്നു.
കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. ഗീവർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ മൈനോരിറ്റി ജില്ലാ വൈസ് ചെയർമാൻ കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയർമാൻ അസീസ് പട്ടാന്പി മുഖ്യ പ്രഭാഷണം നടത്തി. മൈനോരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. മുസ്തഫ മറ്റു ഭാരവാഹികളായ കെ.കണ്ണൻ, കെ.മോഹൻദാസ്, റെജി കെ മാത്യു, പി.എം. മുഹമ്മദലി കുന്പിടി, എം.എസ്. അബ്ദുൾ ഖുദ്ദൂസ്, അബ്ദുൾ ഖാദർ കുനിശേരി, ജോർജ് കോര, ഷെറീഫ്, പഞ്ചായത്ത് അംഗം വി.വാസു എന്നിവർ പ്രസംഗിച്ചു. ജില്ലാ കോ ഓർഡിനേറ്റർ എം.മുഹമ്മദ് അബ്ദുൾ ഖാദർ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം അഡ്വ.ഷാനവാസ് നന്ദിയും പറഞ്ഞു.
ആസാദ് അനുസ്മരണം
12:43 AM Nov 28, 2022 | Deepika.com