വടക്കഞ്ചേരി: നല്ലത് പരിശീലിപ്പിക്കുകയും നല്ലതിലേക്കുള്ള രൂപാന്തരീകരണവുമാണ് വിദ്യാഭ്യാസ കാലഘട്ടം.നല്ല വ്യക്തിത്വ രൂപീകരണത്തിലൂടെ സമൂഹവും നന്മകളിലേക്ക് വളരുമെന്ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ.
വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ രക്ഷാകർതൃ ദിനവും സ്കൂളിന്റെ വാർഷികാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
ബംഗളൂരു സെന്റ് ലൂയിസ് പ്രൊവിൻസ് മിനിസ്റ്റർ പ്രൊവിൻഷ്യാൾ ഫാ. തോമസ് പാലക്കുടിയിൽ ടി ഒ ആർ അധ്യക്ഷത വഹിച്ചു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഇന്ദുചൂഡൻ മുഖ്യാതിഥിയായിരുന്നു.
കുട്ടികളിലെ ലഹരി വിപത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.മുൻ പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. അഗസ്റ്റിൻ കുളപ്പുറം, വടക്കഞ്ചേരി സി ഐ ആദംഖാൻ, സ്കൂൾ സെക്രട്ടറി ഫാ.മാത്യു പുത്തൻപറന്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ. റിധിൻ മുണ്ടക്കൽ, പി ടി എ പ്രസിഡന്റ് റോബിൻ നീലിയറ, വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന വികാരി ഫാ.ജെയ്സണ്‍ കൊള്ളന്നൂർ, വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടർ റവ.ഡോ.മാത്യു ഇല്ലത്തുപറന്പിൽ, ഇളവംപാടം പള്ളി വികാരി ഫാ.മാത്യു ഞൊങ്ങിണിയിൽ പ്രസംഗിച്ചു.
പ്രിൻസിപ്പൽ ഫാ.സിബി ഏറത്ത് നന്ദി പറഞ്ഞു. വിദ്യാർഥികളുടെ വർണ്ണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി.
വിദ്യാഭ്യാസം പരിശീലനത്തിന്റെയും രൂപാന്തരത്തിന്റെയും കാലഘട്ടമെന്നു മാർ പീറ്റര്‍ കൊച്ചുപുരയ്ക്കൽ
12:43 AM Nov 28, 2022 | Deepika.com