അഗളി : അട്ടപ്പാടിയിലേക്ക് തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി ചെക്ക് പോസ്റ്റ് കടത്തി അനധികൃതമായി പന്നിമാംസം കൊണ്ടുവന്നു വ്യാപകമായി വില്‍പ്പന നടത്തുന്നതായി അട്ടപ്പാടിയിലെ പന്നിഫാം ഓണേഴ്സ് അസോസിയേഷൻ ആരോപിച്ചു.
അഗളി, കോട്ടത്തറ പ്രദേശങ്ങളിൽ ഇരുചക്രവാഹനത്തിൽ എത്തിക്കുന്ന മാംസം വില്‍പ്പന നടത്തുന്നതായാണ് ആരോപണം.
ആനക്കട്ടിയിൽ പോലീസിന്റെയും മട്ടത്തുക്കാട് എക്സൈസിന്റെയും ചെക്ക് പോസ്റ്റുകളുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ റിൻഡർ പെസ്റ്റ് ചെക്ക് പോസ്റ്റ് നായ്ക്കർ പാടി എന്ന സ്ഥലത്താണുള്ളത്.
ചെക് പോസ്റ്റുകളിലൊന്നും പരിശോധന ശക്തമല്ലന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല പ്രസിഡന്റ് കണ്ണൻ കുട്ടി ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയിലെ ഫാമിലെ പന്നികളിൽ പന്നിപ്പനി രോഗം പടരുമോ എന്ന ആശങ്കയിലാണ് ഫാം ഉടമകൾ.
അനധികൃത പന്നിമാംസം വില്പനയെന്നു പരാതി
12:43 AM Nov 28, 2022 | Deepika.com