പാലക്കാട് : 27-ാം കേരള ബറ്റാലിയൻ പാലക്കാടിനു കീഴിൽ വരുന്ന മേഴ്സി കോളജ് എൻസിസി യൂണിറ്റ് 74-ാം എൻസിസി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായ രക്തദാന ക്യാന്പ് നടത്തി. വിദ്യാർത്ഥികളും വിവിധ കോളജുകളിൽ നിന്നുള്ള എൻസിസി കേഡറ്റുകളും സമീപ പ്രദേശത്തുള്ള കടകളിലെ ജീവനക്കാരും രക്തം ദാനം ചെയ്തു. എൻസിസി കേഡറ്റുകൾക്കായി ഇന്റർ ബെറ്റാലിയൻ ക്വിസ് മത്സരവും നടത്തി.
പ്രിൻസിപ്പൽ ഇൻ ചാർജ് സിസ്റ്റർ മെറിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേണൽ എസ്.കെ. ബാബു മുഖ്യാഥിതിയായി എൻസിസി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മേഴ്സി കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലീന ജോസ്, പിടിഎ പ്രസിഡന്റ് എം.രത്നാകാരൻ എന്നിവർ ആശംസകൾ നേർന്നു. മേജർ ടി.ലില്ലിക്കുട്ടി തോമസ് സ്വാഗതവും കേഡറ്റ് എസ്.ശിവാനി എസ് നന്ദിപ്രസംഗവും നടത്തി. അണ്ടർ ഓഫീസർ എസ്.മേഘ, കേഡറ്റ് ക്രിസ്റ്റി കെ.ടെലിൻ, കേഡറ്റ് അനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
എൻസിസി ദിനം ആഘോഷിച്ച് മേഴ്സി കോളജ് യൂണിറ്റ്
12:43 AM Nov 28, 2022 | Deepika.com