മണ്ണാർക്കാട് : 24-ാംമത് ജില്ലാ അമച്വർ സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ തയ്ക്വാൻഡോ ചാന്പ്യൻഷിപ്പ് മണ്ണാർക്കാട് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പതിലധികം ക്ലബ്ബുകളിൽ നിന്നും 400ൽ പരം വിദ്യാർഥികൾ ചാന്പ്യൻഷിപ്പിന്റെ ഭാഗമായി. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിന്പിക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ചാന്പ്യൻഷിപ്പ് നടന്നത്. യോഗം എൻ.ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെ.പ്രേംകുമാർ എംഎൽഎ മുഖ്യാഥിതിയായി. മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫായിദാ ബഷീർ അധ്യക്ഷനായി. തയ്ക്വാൻഡോ അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറി മാസ്റ്റർ രതീഷ്, ഇന്ത്യ പ്രതിനിധി മാസ്റ്റർ ബി.അജി, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ്കുമാർ, ന്യൂ എക്സലന്റ് തയ്ക്വാൻഡോ സ്പോർട്സ് ക്ലബ്ബ് മുഖ്യരക്ഷാധികാരി യൂസഫ് അലനല്ലൂർ, അനില എന്നിവർ പങ്കെടുത്തു.
ജില്ലാ അമച്വർ തയ്ക്വാൻഡോ ചാന്പ്യൻഷിപ്പ് മണ്ണാർക്കാട്ട്
12:42 AM Nov 28, 2022 | Deepika.com