മണ്ണാർക്കാട് : വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഏത് അത്യാവശ്യ ഘട്ടങ്ങളിലും ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിബിൻ സണ്ണി പറഞ്ഞു.
അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷൻ പാലക്കാട് ജില്ല കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണാർക്കാട് കോലോത്തൊടി ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാപ്രസിഡന്റ് ശോഭ നായർ അധ്യക്ഷത വഹിച്ചു. മുസ്തഫ തട്ടതാഴത്ത്, പി.വി. ഹംസ, മേരി ജോസഫ് എന്നിവർ സംസാരിച്ചു.
പുതുവർഷത്തോടനുബന്ധിച്ച് ക്യാൻസർ രോഗബാധിതക്കായി കേശദാനപരിപാടി നടത്തുവാൻ പ്രഥമ യോഗം തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് ശോഭാ നായർ, വൈസ് പ്രസിഡന്റുമാരായി സന്തോഷ് മലന്പുഴ, മുഹമ്മദ് ഇഖ്ബാൽ, സെക്രട്ടറി എം.കെ. മുകേഷ്, ജോയിൻ സെക്രട്ടറി മാനു പൂവ്വത്താണി, ട്രഷറർ സുഹറ കാരാട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
12:41 AM Nov 28, 2022 | Deepika.com