പാലക്കാട് : നടക്കാവ് മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കണമെന്ന് കേരള കോണ്ഗ്രസ് -ജോസഫ് മലന്പുഴ നിയോജക മണ്ഡലം സമ്മേളനത്തിൽ ആവശ്യം. അകത്തേത്തറ മായ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
അകത്തേത്തറ നടക്കാവിൽ മേൽപ്പാല നിർമാണത്തിലെ റെയിൽവേയുടെ ഭാഗം എത്രയും പെട്ടന്ന് പണി പൂർത്തീകരിക്കുക, ധോണി, പപ്പാടി, ചീക്കുഴി പ്രദേശത്തെ രൂക്ഷമായ കാട്ടനശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നിവ ആവശ്യപ്പെട്ട് പ്രമേയം യോഗത്തിൽ പാസാക്കി.
തെരഞ്ഞെടുപ്പ് വരണാധികാരി പി.കെ. മാധവ വാര്യർ മുഖ്യതിഥിയായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രജീഷ് പ്ലാക്കൽ സതീഷ് പുതുശേരി എന്നിവർ പ്രസംഗിച്ചു.
നടക്കാവ് മേൽപ്പാലം നിർമാണം വേഗത്തിലാക്കണം: കേരള കോണ്ഗ്രസ് -ജോസഫ്
12:41 AM Nov 28, 2022 | Deepika.com