പാലക്കാട് : ജില്ലയിലെ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകളുടെ ശുചീകരണത്തിന് ഫണ്ട് ലഭ്യമാക്കുവാൻ വേണ്ടി കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ സംസ്ഥാന ചെയർമാൻ ജോസ് കെ.മാണി എംപി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
ആയിരക്കണക്കിന് കർഷകരുടെ പതിനായിരകണക്കിന് ഹെക്ടറുകൾക്ക് പാലക്കാട് ജില്ലയിൽ ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കാത്തത് കാരണം കർഷകർക്ക് പൂർണ്ണമായി ജലസേചനം ലഭ്യമാകുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്.
അതിന് ശാശ്വത പരിഹാരത്തിനു വേണ്ടി ജലസേചന വകുപ്പ് പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാലൻ സമർപ്പിക്കുകയും ചെയ്തിരുന്നു. ഫണ്ട് അനുവദിക്കുവാൻ പ്ലാനിംഗ് ബോർഡ് ചർച്ച തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.
ബ്രാഞ്ച് കനാലുകൾ ശുചീകരിക്കണമെന്നു കേരള കോൺഗ്രസ്-എമ്മിന്റെ നിവേദനം
12:41 AM Nov 28, 2022 | Deepika.com