പാലക്കാട്: ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് യുവാക്കളുടെ ചുമതലയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ.
ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്രയും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി മലന്പുഴ ഗിരിവികാസിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പരിപാടിയിൽ കെ.ജെ.ബിജോയ് അധ്യക്ഷനായി. ജില്ലാ അഡീഷണൽ സെക്ഷൻ ജഡ്ജ് കെ.പി.തങ്കച്ചൻ, നെഹ്റു യുവ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് എൻ കർപ്പകം എന്നിവർ പങ്കെടുത്തു.
നിയമബോധനം’ എന്ന വിഷയത്തിൽ അഡ്വ. തെ ഷണ്മുഖേശ്വരി ക്ലാസ് എടുത്തു. ഭരണഘടനാ പ്രശ്നോത്തരിയിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.
ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണം യുവാക്കളുടെ ചുമതല: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
12:41 AM Nov 28, 2022 | Deepika.com