പാലക്കാട് : ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ’എസ്പരൻസ’ -2022 ജില്ലാതല തൊഴിൽമേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ തൊഴിൽമേള ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈനിലൂടെയും നേരിട്ടും രജിസ്റ്റർ ചെയ്ത 960 പേരിൽ 630 പേർ മേളയിൽ പങ്കെടുത്തു. ബാങ്കിംഗ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദം, സെയിൽസ്, ടെലികോളർ, തുണി വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെ 48 മേഖലയിലെ തൊഴിൽദാതാക്കളാണ് മേളയിൽ എത്തിയത്.
പരിപാടിയിൽ പാലക്കാട് നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ബേബി ചന്ദ്രൻ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ബിഎസ് മനോജ്, പാലക്കാട് നഗരസഭ നോർത്ത് സിഡിഎസ് ചെയർപേഴ്സണ്‍ സുലോചന, ജില്ലാ പ്രോഗ്രാം മാനേജർ പ്രിയങ്ക എന്നിവർ പ്രസം ഗിച്ചു.
ജില്ലാതല തൊഴിൽമേള
12:41 AM Nov 28, 2022 | Deepika.com