സുൽത്താൻ ബത്തേരി: ബ്ലോക്കിലെ ഈ വർഷത്തെ തരിശുരഹിത ഗ്രാമമായി നെൻമേനി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജയ മുരളി അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എമി പോൾ, ഹരിതകേരളം മിഷൻ സീനിയർ റിസോഴ്സ് പേഴ്സണ്‍ എൻ.കെ രാജൻ എന്നിവർ പഞ്ചായത്തിനുള്ള മെമന്‍േറാ കൈമാറി. കൃഷി ഓഫീസർ അനുപമ കൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.എൻ. പ്രഭാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി .രാമുണ്ണി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗങ്ങൾ, പാടശേഖര സമിതി, കുരുമുളക് സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പാക്കുന്നതാണ് തരിശുരഹിത ഗ്രാമം പരിപാടി. നെൻമേനി പഞ്ചായത്തിലെ യോഗ്യമായ മുഴുവൻ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്. ആകെ 7.5 ഹെക്ടർ തരിശിടമാണ് പഞ്ചായത്തിൽ. ഇതിൽ 3.8 ഹെക്ടർ കൃഷിയോഗ്യമാക്കി. ബാക്കി 3.7 ഹെക്ടർ രൂക്ഷമായ വന്യമൃഗ ശല്യം, പാറക്കെട്ടുകൾ, ജലക്ഷാമം തുടങ്ങിയ കാരണങ്ങളാൽ കൃഷിയോഗ്യമാക്കാൻ സാധിക്കാത്തതാണ്.
നെൻമേനിയെ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചു
12:22 AM Nov 28, 2022 | Deepika.com