സുല്‍ത്താന്‍ ബത്തേരി: വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ഥികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന തൊഴില്‍ പ്രാദേശികതലത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികാട്ടിയാണ് നിയുക്തി തൊഴില്‍ മേളകളെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ഥികളില്‍ എത്തിക്കുന്നതിനു നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂളില്‍ നടത്തിയ ’നിയുക്തി 2022’ മിനി തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍പരിചയം സൃഷ്ടിക്കുന്നതിനുമാണ് വിവിധ തൊഴില്‍ദാതാക്കളെ ഉള്‍പ്പെടുത്തി തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന്, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്. രവികുമാര്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ എസ്.ഇ. അബ്ദുള്‍ റഷീദ്, എന്‍. അജിത്ജോണ്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ആലിക്കോയ, ഡബ്ല്യുഎംഒ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. രാഗി എന്നിവര്‍ പ്രസംഗിച്ചു. വിനായക ആശുപത്രി, മലബാര്‍ ഗോള്‍ഡ്, എച്ച്ഡിഎഫ്സി ലൈഫ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, പാണ്ട ഫുഡ്സ്, വാലുമ്മല്‍ ജ്വല്ലറി, മിന്റ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുത്തു. മേളയില്‍ 108 പേര്‍ക്കു നേരിട്ട് നിയമനം ലഭിച്ചു. 240 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തു.
നിയുക്തി തൊഴില്‍ മേളകള്‍ ഉദ്യോഗാര്‍ഥികള്‍ക്കു വഴികാട്ടി: ഐ.സി. ബാലകൃഷ്ണന് എംഎല്‍എ
12:22 AM Nov 28, 2022 | Deepika.com