തിരുവനന്തപുരം: മാർ ഇൗവാനിയോസ് കോളജ് കെമിസ്ട്രി വിഭാഗവും കെമിക്കൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യകേരളാ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല കെഎസ് സിഎസ്ടി മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. സുരേഷ് ദാസ് ഉദ്ഘാടനം ചെയ്തു. ഹൊണററി കോൺസൽ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി ഡോ. സയ്ദ് ഇബ്രാഹിം മുഖ്യഅതിഥിയായി.
ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രഫ. ജെ. എൻ.മൂർത്തി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർഡോ. ചന്ദ്രഭാസ് നാരായണ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി ശാസ്ത്രജ്ഞരായ പ്രഫ. ആർ.എസ്. ജയശ്രീ, പ്രഫ.ഹരികൃഷ്ണവർമ്മ എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാർ ഇൗവാനിയോസ് കോളജ് ബർസാർ ഫാ. സോജിമുരുപ്പേൽ, പ്രഫ. മഹേഷ് ഹരിഹരൻ, പ്രഫ. എം.ആർ.പി. കുറുപ്പ്, പ്രഫ. ജോഷി ജോസഫ്, മാർ ഇൗവാനിയോസ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. സുജു സി. ജോസഫ്, ശില്പശാലാ കൺവീനർമാരായ ഡോ. ജിനു എം.ജോൺ, ഡോ. റബിൻ രാജൻ ജെ.മെതിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
മാർ ഇൗവാനിയോസ് കോളജിൽ ശിൽപ്പശാലസംഘടിപ്പിച്ചു
11:25 PM Nov 27, 2022 | Deepika.com