കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പുതുതായി നിർമിച്ച ആർട്ട്സ് ബ്ലോക്കിന്റെയും നവീകരിച്ച ഹെറിറ്റേജ് ബിൽഡിംഗിന്റെയും ഉദ്ഘാടനവും നാക്ക് അക്രഡിറ്റേഷനിലൂടെ എ ഗ്രേഡ് ലഭിച്ചതിന്റെ പ്രഖ്യാപനവും നാളെ വൈകുന്നേരം മൂന്നിന് കോളജ് ഗ്രൗണ്ടിൽ നടക്കും.
സിഎസ്ഐ ബിഷപ് എ.ധർമ്മരാജ് റസാലം അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ആർട്ട്സ് ബ്ലോക്കിന്റെ പ്രതിഷ്ഠാ കർമ്മം ഡെപ്യൂട്ടി മോഡറേറ്റർ ഡോ.കെ.രൂബൻമാർക്കും,ആർട്ട്സ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിലും, ഹെറിറ്റേജ് ബിൽഡിംഗ് പുന പ്രതിഷ്ഠ കന്യാകുമാരി ബിഷപ് ഡോ.ചെല്ലയ്യയും, ഹെറിറ്റേജ് ബിൽഡിംഗ് ഉദ്ഘാടനം ജി.സ്റ്റീഫൻ എംഎൽഎയും, കെമിസ്ട്രി റിസർച്ച് ലാബിന്റെ ഉദ്ഘാടനം കൊല്ലം കൊട്ടാരക്കര ബിഷപ് റവ.ഡോ.ഉമ്മൻ ജോർജും, കെമിസ്ട്രി ലാബ് ഉദ്ഘാടനം സർവകലാശാല അക്കാഡമിക് റിസർച്ച് കമ്മിറ്റി കൺവീനർ ഡോ.എസ്.നസീബും നിർവഹിക്കും.പൊതു സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.സിഎസ്ഐ ബിഷപ് എ.ധർമ്മരാജ് റസാലം അധ്യക്ഷത വഹിക്കും.വിവിധ മഹായിടവകയിലെ ബിഷപ്പുമാർ,കോളജ് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ്,പ്രഫ.ഡോ.എസ്.താജുദീൻ,പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്,മഹായിടവക സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ,പ്രിൻസിപ്പൽ ലഫ്.ഡോ.ജി.ജെ.ഷൈജു,എംഎൽഎമാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.
ആർട്ട്സ് ബ്ലോക്കിന്റെയും നവീകരിച്ച ഹെറിറ്റേജ് ബിൽഡിംഗിന്റെയും ഉദ്ഘാടനവും നാളെ
11:25 PM Nov 27, 2022 | Deepika.com