നാലാഞ്ചിറ : സെന്റ് ഗൊരേറ്റീസ് ഹൈസ്കൂൾ വിദ്യാർഥിയും സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാന്പ്യൻഷിപ്പിൽ ജേതാവായ എ.ആർ. അഭിനവിന് സ്വീകരണം നൽകി. പിടിഎയുടെയും നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ നടത്തിയ അനുമോദനയോഗത്തിൽ ബഥനി തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപ്പീരിയറും സ്കൂൾ ലോക്കൽ മാനേജരുമായ റവ. ഡോ. സിസ്റ്റർ സാന്ദ്ര എസ്ഐസി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.കെ. പ്രശാന്ത് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അക്വിന എസ്ഐസി, വാർഡ് കൗണ്‍സിലർ സുരകുമാരി, പിടിഎ പ്രസിഡന്റ് സൈമണ്‍ പി. മാത്യു, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ജയകുമാർ,എ.ആർ. അഭിനവ്, അധ്യാപക പ്രതിനിധി സാബു ജോർജ് എന്നിവർ പ്രസംഗിച്ചു.
കലാ കായികമേള നടത്തി
നെടുമങ്ങാട് : പനവൂർ പഞ്ചായത്തിന്റെ വാർഷികത്തോടനുബദ്ധിച്ച് നടന്ന കുട്ടികളുടെ കലാ കായികമേളയുടെ ഉദ്ഘാടനം പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കവിതറാണി രഞ്ചിത്ത്,സിഡിപി ഒ.ജിഷിത തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാന്പ്യൻഷിപ് ജേതാവിനു സ്വീകരണം
11:25 PM Nov 27, 2022 | Deepika.com