വെഞ്ഞാറമൂട്: ഹരിവരാസനം വിശ്വമോഹനം കീർത്തനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 100 പേർ ഒന്നിച്ച് ഹരിവരാസനം ആലപിച്ചു.വെഞ്ഞാറമൂട് കണ്ഠൻ ശാസ്ത ക്ഷേത്ര മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പരിപാടി.മുഖ്യാതിഥികളായ ആദിത്യവർമ്മ (തിരുവിതാംകൂർ കൊട്ടാരം) ശശികുമാരവർമ്മ ( പന്തളം കൊട്ടാരം) എന്നിവരെ പൂർണകുംഭം നൽകി ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.
സമ്മേളനത്തിൽ ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ, പ്രസിഡന്റ് എം.എച്ച്. നിസാർ, പി.മധു, കെ.ബിനുകുമാർ, മനു കിച്ചു, വി.ജി.സജി, പ്രദിപ് തുടങ്ങിയവർ നേതൃത്വം നൽകി. ജീവകലയിൽ നിന്ന് ശബരിമല സന്നിധിയിൽ തിരുവാതിര അവതരിപ്പിച്ചവരുടെ തിരുവാതിര നടനം ഫ്യൂഷൻ ഡാൻസ്, സീ കേരള സരിഗമപ വിജയി അവനി നയിച്ച ഭക്തിഗാനമേള എന്നിവയും നടന്നു.ബലികുടീരങ്ങൾ ഗാനം 60 വർഷമായപ്പോൾ 60 ഗായകരെ അണിനിരത്തി ജീവകല സംഘഗാനം ആലപിച്ചിരുന്നു.
നൂറ് കണ്ഠങ്ങളിൽ നിന്ന് ഒറ്റ നാദമായി ഹരിവരാസനം
11:20 PM Nov 27, 2022 | Deepika.com