തിരുവനന്തപുരം: ഐആർഡിഎഐ ജനുവരി 2023ൽ നടപ്പിലാക്കുന്ന ഭീമാസുഗം പദ്ധതി മുഖേന ജനറൽ ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷൻ ഇല്ലാതാകുന്ന നീക്കത്തിനു എതിരെ ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജൻസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുറഞ്ഞ കമ്മീഷൻ കൈപ്പറ്റിയാണ് 40 ലക്ഷത്തോളം വരുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നത്.
കമ്മീഷൻ വെട്ടിക്കുറക്കുവാനും ഏജന്റുമാരെ ഇല്ലാതാക്കുവാനും സ്വകാര്യ ഇൻഷ്വറൻസ് കന്പനികളെ സഹായിക്കാനുള്ള ഐആർഎഡിഐയുടെ നീക്കത്തിനെതിരെയാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥനത്തുമുള്ള പോസ്റ്റാഫീസിൽ ഒരു ലക്ഷം കത്ത് അയയ്ക്കാൻ സമരം നടന്നത്.തിരുവനന്തപുരത്ത് ജനറൽ പോസ്റ്റ് ഓഫീസിനു മുൻവശം എഐജിഐഎഎ ജില്ലാ കമ്മിറ്റിയുടെ സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗണേഷ് വഴുതക്കാട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ജനറൽ ഇൻഷ്വറൻസ് ഏജന്റുകാർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
11:20 PM Nov 27, 2022 | Deepika.com