തിരുവനന്തപുരം: ടൂറിസം വകുപ്പുമായും ഇന്ത്യയിലെ റഷ്യൻ എംബസിയുമായും സഹകരിച്ച് തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോണ്‍സുലേറ്റും റഷ്യൻ ഹൗസും സംഘടിപ്പിക്കുന്ന ഇന്തോ-റഷ്യൻ ട്രാവൽ ഫെയർ 30, ഡിസംബർ ഒന്നിനുമായി നടക്കും. കേരളത്തിലേക്ക് റഷ്യൻ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുവേണ്ടിയാണ് ട്രാവൽഫെയർ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി നാളെ റഷ്യയിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർക്കായി കേരള ടൂറിസം പ്രത്യേക പ്രസന്റേഷൻ നടത്തും. 30ന് കാർമൽ കണ്വൻഷൻ സെന്ററിൽ കേരളത്തിലെത്തിയ ഹോട്ടൽ ഉടമകളുമായും ടൂർ ഓപ്പറേറ്റർമാരുമായും ചർച്ച നടക്കും. വൈകുന്നേരം കവടിയാർ ഉദയാ പാലസ് കണ്വൻഷൻ സെന്ററിൽ ട്രാവൽഫെയറിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മോസ്കോ സിറ്റി ഗവണ്മെന്റ് പ്രതിനിധികൾ, ചെന്നൈയിലെ റഷ്യൻ കോണ്‍സുൽ ജനറൽ ഒലേഗ് അവ്ദേവ്, ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്തോ-റഷ്യൻ ട്രാവൽ ഫെയർ
11:20 PM Nov 27, 2022 | Deepika.com