ആലപ്പുഴ: ജില്ലാ സബ് ജൂണിയർ ടച്ച് റഗ്ബി ചാമ്പ്യൻഷിപ്പ് എസ്ഡി കോളജ് ഗ്രൗണ്ടിൽ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ഉദ്ഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോക്ടർ നിമ്മി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.കെ. ഉമാനാഥൻ, ഡോഡി ജെ. പീറ്റർ, വിമൽ പക്കി എന്നിവർ പ്രസംഗിച്ചു.
സബ്ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പറവൂർ പനേക്കുളങ്ങര ഹൈസ്കൂൾ സ്കൂൾ ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനദാനം നിർവഹിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ
ക്ലാസും സന്ദേശ റാലിയും
മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സന്ദേശ റാലിയും നടത്തി. എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാന്നാർ സിഐ ജോസ് മാത്യു ക്ലാസ് നയിച്ചു. ഇടവക വികാരി ഫാ. ജെയിൻ സി. മാത്യു, യുവജനപ്രസ്ഥാനം ഭാരവാഹികളായ അനൂപ് വി. തോമസ്, ജിജോ ജോസഫ് ഇടവക ട്രസ്റ്റി തോമസ് തങ്കച്ചൻ, സെക്രട്ടറി വിജു. പി.ജി എന്നിവർ നേതൃത്വം നൽകി.
ജില്ലാ സബ് ജൂണിയർ ടച്ച് റഗ്ബി ചാമ്പ്യൻഷിപ്പ്
11:02 PM Nov 27, 2022 | Deepika.com