യുഎഇയിൽ കോവിഡ് രോഗികൾ 1508, രണ്ട് മരണം

09:43 PM May 12, 2021 | Deepika.com
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതുതായി 1,508 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. 1,477 പേർ രോഗമുക്തി നേടുകയും രണ്ടു മരണവും റിപ്പോർട്ട് ചെയ്തു.

210,362 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 46 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തി.

മേയ് 12 വരെയുള്ള കണക്കനുസരിച്ച് യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം 540,646 ആണ്.‌ അതിൽ 520,882 പേർ രോഗമുക്തി നേടി. മരണസംഖ്യ 1,619 ആയും ഉയർന്നു.

ഈദ് അൽ ഫിത്തർ നമസ്കാരത്തിന് കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾൾക്കു വിധേയമായി ആതിഥേയത്വം വഹിക്കാൻ പള്ളികൾക്ക് യുഎഇയിലെ അധികാരികൾ അനുമതി നൽകി.