കടുത്തുരുത്തി: വനിതാ ശാക്തീകരണത്തിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അര്‍ച്ചന വിമന്‍സ് സെന്ററിന് ദേശീയ പുരസ്കാരം. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും മാതൃകപരമായി നടപ്പിലാക്കുന്ന സന്നദ്ധ സംഘടനയ്ക്കായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ത്ത ഫാരല്‍ ഫൗണ്ടേഷന് ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് അര്‍ച്ചന വിമന്‍സ് സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാധ്യപ്രവര്‍ത്തകയും ജൂറിയംഗവുമായ നമിത ഭണ്ഡാരെയില്നിന്ന് അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു പുരസ്കാരം ഏറ്റുവാങ്ങി. ഒന്നര ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അര്‍ച്ചന വിമന്‍സ് സെന്ററിന് ദേശീയ പുരസ്കാരം
10:39 PM Nov 27, 2022 | Deepika.com