പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം
10:39 PM Nov 27, 2022 | Deepika.com
പാലാ: പാലാ രൂപതയുടെ പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമ്മേളനം നാളെ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ അരുണാപുരത്തുള്ള അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ. കെ. ജോസ് അധ്യക്ഷത വഹിക്കും. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോസിഞ്ചെസ് മോണ്‍. ജോസഫ് തടത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. "വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി സംസ്ക്കാരം: പ്രതിരോധവും ജാഗ്രതയും' എന്ന വിഷയം സമ്മേളനം ചര്‍ച്ച ചെയ്യും. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കും.