‘ഹരിതകര്‍മസേനയ്ക്കൊപ്പം’ കാമ്പയിന് തുടക്കം
10:39 PM Nov 27, 2022 | Deepika.com
തിടനാട്: നവകേരളം കര്‍മപദ്ധതി രണ്ടിന്റെയും തിടനാട് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഹരിത വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിത കര്മസേനയ്ക്കൊപ്പം കാമ്പയിന് തുടക്കമായി. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ് കാമ്പയിന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്ധ്യ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളിലെ അജൈവ മാലിന്യ സംസ്കരണത്തിനായി നിയോഗിക്കപ്പെട്ട ഹരിതകര്‍മസേന അംഗങ്ങള്‍ വാതില്‍പ്പടി സേവനത്തിനിടെ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുകയും ഹരിത കര്മസേനയോടുള്ള സഹകരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കാമ്പയിനില്‍ 70 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.