പാലാ: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടര്‍ച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടത്തിയതെന്ന് വിദ്യാഭ്യാസ - മന്ത്രി വി. ശിവന്‍കുട്ടി. ഇടനാട് സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്ക്കാര ജേതാവും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായിരുന്ന അനഘ
ജെ. കോലത്തിനെ ചടങ്ങില്‍ ആദരിച്ചു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് സീന ജോണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബെന്നി മുണ്ടത്താനം, ആനിയമ്മ ജോസ്, അഖില അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു കുര്യത്ത്, ഗ്രാമപഞ്ചായത്തംഗം അനസ്യ രാമന്, ഡയറ്റ് പ്രിന്‍സിപ്പൽ ആര്. പ്രസാദ്, രാമപുരം എഇഒ കെ.കെ. ജോസഫ്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പ് കുഴികുളം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ലാലിച്ചന്‍ ജോര്‍ജ്, നാരായണന് നമ്പൂതിരി, എം.പി സജി, പി.എന്‍. സോമശേഖരന്‍ നായര്‍, സജി മഞ്ഞക്കടമ്പില്‍, സ്കൂള്‍ പ്രധാനധ്യാപിക എം.കെ. അജിത മോള് എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 1.14 കോടി രൂപ ഉപയോഗിച്ചാണ് 5468 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടം പണിതത്. ആറ് ക്ലാസ് മുറികള്‍, ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം എന്നിങ്ങനെ എട്ട് മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്.
3000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി: മന്ത്രി വി. ശിവന് കുട്ടി
10:39 PM Nov 27, 2022 | Deepika.com