പൊന്‍കുന്നം: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം തെക്കേത്തു കവല പാറയ്ക്കല്‍ മണി (53) യെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എസ്ഐ കെ.ആര്. റെജിലാല്‍, എഎസ്ഐമാരായ ബിജു, അഭിലാഷ്, സിപിഒമാരായ ജയകുമാര്‍, ഷാജി ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ്
10:32 PM Nov 27, 2022 | Deepika.com