മുണ്ടക്കയം: ശമ്പരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളുമായി അയപ്പസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തിൽ ബോയിസ് സുബ്രഹ്മണ്യക്ഷേത്രത്തിലാണ് സേവാ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീമദ് സരസ്വതി തീർഥപാദ സ്വാമികൾ ഫാ. ദീപു പുത്തൻപുരയ്ക്കൽ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ജെ. ദിനേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയാ മോഹനൻ, രേഖാ ദാസ്, സർക്കിൾ ഇൻസ്പെക്ടർമാരായ വി.കെ. ജയപ്രകാശ്, എ. ഷൈൻ കുമാർ, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ബോയിസ് എസ്റ്റേറ്റ് മാനേജർ കുര്യൻ ജോർജ്, പി.ജി. സുരേഷ്, കെ.ജി. രാജേഷ്, ആർ. രഞ്ജിത്ത്, കെ.ബി. മധു എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുത്തു
പൊൻകുന്നം: കേരള പ്രതികരണവേദി ജില്ലാ സെക്രട്ടറിയായി ബാസിൽ മുഹമ്മദ് തലയോലപ്പറമ്പിലിനെ തെരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റ് എസ്. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാർ ഉദ്ഘാടനം ചെയ്തു.
അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം
10:32 PM Nov 27, 2022 | Deepika.com