തൃക്കൊടിത്താനം: മധ്യതിരുവിതാംകൂറിലെ ചരിത്ര പ്രസിദ്ധമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍പ്പെട്ട തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് നാളെ കൊടിയേറും.
ഡിസംബര്‍ ഏഴിനു പുലര്‍ച്ചെ അഞ്ചിനാണ് ദീപ. നാളെ രാത്രി എട്ടിനും 8.30നും മധ്യേ കിഴക്കും പടിഞ്ഞാറും നടകളില്‍ കൊടിയേറും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. 8.30 മുതല്‍ നൃത്തനൃത്യങ്ങള്‍. 30ന് രാത്രി ഏഴുമുതല്‍ ശ്രുതി നിലയ സംഗമം. ഒന്നിന് രാത്രി 7.30 മുതല്‍ മേജര്‍സെറ്റ് കഥകളി, കല്യാണസൗഗന്ധികം. അവതരണം. ശ്രീവല്ലഭ വിലാസം കഥകളി യോഗം, തിരുവല്ല.
രണ്ടിന് വൈകിട്ട് 5.30ന് കിഴക്കോട്ടെഴുന്നള്ളിപ്പ്. മൂന്നിന് രാത്രി ഒമ്പതിന് ജയകേരള സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്സിന്റെ നൃത്തം. നാലിന് വൈകിട്ട് നാലിന് പാഠകം. അവതരണം. കലാമണ്ഡലം പൊതിയില്‍ നാരായണ ചാക്യാര്‍. ഇരൂപ്പാ രക്തേശ്വരി ക്ഷേത്രത്തിലേക്ക് പുറപ്പാട്.
ആറിന് വൈകിട്ട് നാലിന് ഓട്ടന്തുള്ളല്. അവതരണം. കലാമണ്ഡലം അരുണ്‍ എസ്. കുമാര്‍. വൈകിട്ട് 4.30ന് ശരകൂടം എഴുന്നള്ളിപ്പ് വാര്‍പ്പിടകം ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. രാത്രി 12.30 മുതല്‍ തൃശൂല ശങ്കരി. ജയകേരള നൃത്ത കലാലയം സംവിധാനം ശാലുമേനോന്. ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ അഞ്ചിന് ദീപ.
തൃക്കൊടിത്താനം ക്ഷേത്രത്തില്‍ ദീപ മഹോത്സവത്തിനു നാളെ കൊടിയേറും
04:35 AM Nov 27, 2022 | Deepika.com