കുറുപ്പന്തറ: മാര്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 1950-ാമത് വാര്‍ഷികവും മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിന്റെ 150 -ാം വാര്‍ഷികവും ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 -ാം വാര്‍ഷികവും മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടുനുബന്ധിച്ചു വിശ്വാസ പ്രഖ്യാപന റാലിയും നടത്തി.
പള്ളിയങ്കണത്തില്നിന്നുമാരംഭിച്ച റാലി വികാരി ഫാ. ഏബ്രഹാം കുപ്പപുഴയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. സെന്റ് സേവ്യേഴ്സ് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ അഞ്ച് ഗ്രൂപ്പുകളായും കുടുംബ കൂട്ടായ്മ അംഗങ്ങള്‍ 38 ഗ്രൂപ്പുകളിലായും റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് മണ്ണാറപ്പാറയുടെ പ്രദക്ഷിണ നഗറില്‍ റാലി സമാപിച്ചു. വികാരിക്കൊപ്പം ഫാ. മൈക്കിള്‍ ചാത്തംകുന്നേല്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. തോമസ് വലിയവീട്ടില്‍, സിസ്റ്റര്‍ അനിത മരിയ സിഎംസി, പി.ജെ. ജോര്‍ജ് പഴഞ്ചിറയില്‍ എന്നിവര്‍ റാലിക്കു നേതൃത്വം നല്കി. റാലിയെത്തുടര്ന്നു പ്രദക്ഷിണ നഗറില്‍ നടന്ന സമ്മേളനത്തില്‍ ഫാ. ഏബ്രാഹം കൂപ്പപുഴയ്ക്കല് സന്ദേശം നല്കി.
മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി വിശ്വാസ പ്രഖ്യാപന റാലി
04:35 AM Nov 27, 2022 | Deepika.com