ഏറ്റുമാനൂർ: നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം. പട്ടിത്താനം - മണർകാട് ബൈപാസ് റോഡിൽ തവളക്കുഴി ജംഗ്ഷനു സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടാത്.
കോതനല്ലൂർ സ്വദേശി ദിലീഷിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപാസ് റോഡിൽ പാറക്കണ്ടം ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന ദിലീഷ് കടയിലേക്ക് വരുന്ന വഴി റോഡരികിൽ കാർ നിർത്തി ഫോൺ വിളിക്കുന്നതിനിടയിൽ പുറകിൽനിന്നും എത്തിയ പള്ളിക്കത്തോട് സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കാർ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല.
നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കാറിടിച്ച് അപകടം
04:32 AM Nov 27, 2022 | Deepika.com