കോട്ടയം: ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസിഎം കോളജ് സോഷ്യൽ സർവീസ് വിഭാഗം, എംജിഒസിഎസ്എം, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവയുടെ സഹകരണത്തോടെ ബാലസുരക്ഷാ സ്ഥാപനങ്ങളുടെ സമ്മേളനവും കലാമേളയും മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടത്തി.
ബാലാവകാശ കമ്മീഷൻ അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. അരുണ്‍ കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ഐപ്പ് വർഗീസ്, ലാലൻ സി. ജേക്കബ്, ഫാ. തോമസ് മറ്റത്തിൽ, ഫാ. ജീസൺ പി. വിൽസണ്‍, കെ.എം. സോഫി, ജോമോൻ മാത്യു എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം വനിത ശിശുവികസന ഓഫീസർ ജെസിൻ ലോലിത സെയിൻ ഉദ്ഘാടനം ചെയ്തു. കളക്ടർ പി.കെ. ജയശ്രീ സമ്മാനദാനം നിർവഹിച്ചു. പി.എൻ. ശ്രീദേവി, കെ.എസ്. മല്ലിക, ജസ്റ്റിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി
04:32 AM Nov 27, 2022 | Deepika.com