കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ വകുപ്പില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ സ്ഥലംമാറ്റുന്നുവെന്ന പരാതി ഇനിയുണ്ടാവില്ലെന്നും അടുത്തവര്‍ഷം മുതല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം പൂര്‍ണമായും ഓണ്‍ലൈനിലൂടെ മാത്രമായിരിക്കുമെന്നും തദ്ദേശ സ്വയംഭരണ (റൂറല്‍) ഡയറക്ടര്‍ എച്ച്.ദിനേശന് അറിയിച്ചു.
പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ഇനി ഈ വര്‍ഷം സ്ഥലംമാറ്റില്ല. കാസര്‍ഗോട്ടേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്കി ജീവനക്കാരെ മാറ്റുന്ന രീതി നിലവിലില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ മാത്രം
04:28 AM Nov 27, 2022 | Deepika.com