കണ്ണൂർ ജില്ലയിൽ കൂടുതൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ
04:25 AM Nov 27, 2022 | Deepika.com
പച്ചത്തേങ്ങ സംഭരണവില 32 രൂപയിൽനിന്ന് വർധിപ്പിക്കാനുള്ള നടപടികൾ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിലവിലുള്ള 12 പച്ചത്തേങ്ങ സംഭരണകേന്ദ്രങ്ങൾക്ക് പുറമെ രണ്ട് സംഭരണ കേന്ദ്രങ്ങൾ കൂടി ഏർപ്പെടുത്തുന്നത് പരിഗണിക്കും. തേങ്ങയിടാൻ കാർഷിക കർമസേനയുടെ പ്രവർത്തനം വിപുലപ്പെടുത്തും. വിമാനത്താവളങ്ങളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കാർഷിക മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണത്തിനായി കിയോസ്കുകൾ സ്ഥാപിക്കും.