കണ്ണൂർ: മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാർഥം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇ. അഹമ്മദ് ഫൗണ്ടേഷന്റെ ലോഞ്ചിംഗും ഇ. അഹമ്മദ് - ഒരു പുനർവായന എന്ന വിഷയത്തിൽ പ്രഭാഷണവും മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കും. കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി ഫൗണ്ടേഷൻ ലോഞ്ചിംഗ് നിർവഹിക്കും.
യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. മുഹമ്മദ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, വി.പി. വമ്പൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, കെ.എ. ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,അൻസാരി തില്ലങ്കേരി എന്നിവർ പങ്കെടുത്തു.
ഇ. അഹമ്മദ് ഫൗണ്ടേഷന് ലോഞ്ചിംഗ് മൂന്നിന്
04:25 AM Nov 27, 2022 | Deepika.com