കണ്ണൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 956 പോയിന്റ് നേടി കണ്ണൂർ നോർത്ത് ഉപജില്ല വിജയകിരീടമണിഞ്ഞു. 847 പോയിന്റുമായി കണ്ണൂർ സൗത്ത് രണ്ടാം സ്ഥാനവും നേടി. 289 പോയിന്റുകൾ നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളായി.
282 പോയിന്റുകൾ നേടി കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 158 പോയിന്റ് നേടിയ കടന്പൂർ എച്ച്എസ്എസ് മൂന്നാമതായി.
ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ പെരളശേരി എകെജിജിഎച്ച്എസ്എസ് 135 പോയിന്റ് നേടി ഒന്നാംസ്ഥാനത്തും ചൊക്ലി രാമവിലാസം എച്ച്എസ്എസ് 133 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. യുപി ജനറൽ വിഭാഗത്തിൽ 51 പോയിന്റുമായി കണ്ണൂർ സെന്റ് തെരേസാസ് എഐജിഎച്ച്എസ്എസ്, 43 പോയിന്റുകൾ നേടി പയ്യന്നൂർ സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി അറബിക്- കുഞ്ഞങ്കോട് യുപിഎസ് (53), നിടുവാലൂർ യുപിഎസ് (35). എച്ച്എസ് അറബിക്- മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ് (66), എളയാവൂർ സിഎച്ച്എംഎച്ച്എസ്എസ് (65). യുപി സംസ്കൃതം- മട്ടന്നൂർ യുപിഎസ് (43), കണ്ണാടിപറന്പ് ദേശസേവാ യുപിഎസ് (33). എച്ച്എസ് സംസ്കൃതം- മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ് (70), കൂത്തുപറന്പ് എച്ച്എസ്എസ് (60) പോയിന്റുകൾ നേടി.
16 വേദികളിലായി 15 ഉപജില്ലകളിൽ നിന്ന് 12,085 പ്രതിഭകളാണ് അഞ്ചുദിവസത്തെ കലാമാമാങ്കത്തിൽ മാറ്റുരച്ചത്. കോവിഡിനെ തുടർന്ന് ഇല്ലാതായ കലോത്സവദിനങ്ങള് പഴയ പ്രൗഢിയോടെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.
കണ്ണൂർ നോർത്തിന് കലാകിരീടം
04:22 AM Nov 27, 2022 | Deepika.com