കണ്ണൂർ: ചവിട്ടുനാടകത്തിൽ പല ടീമുകൾക്കും അടിതെറ്റി. സെന്റ് തെരേസാസ് എഐഎച്ച്എസ്എസിൽ അരങ്ങേറിയ മത്സരത്തിൽ ടൈലിട്ട തറയിൽ ആഞ്ഞുചവിട്ടിയ കുട്ടികളിൽ പലർക്കും താളം പിഴച്ചു. ഹൈസ്കൂൾ വിഭാഗം മത്സരത്തിനെതിരെയാണ് കുട്ടികളുടെയും പരിശീലകരുടെയും ഈ ആക്ഷേപം. എട്ട് വർഷത്തോളം തുടർച്ചയായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തലശേരി സെന്റ് ജോസഫ് സ്കൂളിന്റെ അവതരണത്തിനിടയിലും ഒരു കുട്ടി അടിതെറ്റി വീണു. രണ്ടാം സ്ഥാനവുമായാണ് അവർ വേദിയിൽ നിന്നിറങ്ങിയത്.
വഴുക്കലുള്ള തറയായതിനാലാണ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കാതെ പോയതെന്നും അപ്പീൽ നൽകുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസായിരുന്നു ഒന്നാമത്. പരാതി ഉയർന്നതോടെ തറയിൽ കാർപ്പെറ്റ് വിരിച്ചാണ് ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങൾ നടന്നത്. ഇതിൽ സെന്റ് ജോസഫ് സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
അടിതെറ്റിയ ചവിട്ടുനാടകം
04:22 AM Nov 27, 2022 | Deepika.com