നാടറിഞ്ഞ നാടൻപാട്ടരങ്ങ്
04:22 AM Nov 27, 2022 | Deepika.com
കണ്ണൂർ: മുനിസിപ്പൽ സ്കൂൾ സദസിനെ ഇളക്കിമറിച്ചാണ് നാടൻപാട്ട് മത്സരം അരങ്ങേറിയത്. പാട്ടിന്റെ ഈരടികൾക്കൊപ്പം വാദ്യോപകരണങ്ങളുടെ മേളം കൂടിയായപ്പോൾ കാണികളും ചുവടുകളുമായി ഒപ്പം ചേർന്നു. വാദ്യങ്ങൾ വായിച്ച് പാട്ട് പാടിയ മത്സരാർഥികളെ വിധികർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു.